Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mercy Ravi

Kannur

മേ​ഴ്സി ര​വി അ​ധി​കാ​ര മോ​ഹ​മി​ല്ലാ​തെ പ്ര​വ​ർ​ത്ത​ക​രെ ചേ​ർ​ത്തു​പി​ടി​ച്ച നേ​താ​വ്: മാ​ർ​ട്ടി​ൻ ജോ​ർ​ജ്

ക​ണ്ണൂ​ർ: അ​ധി​കാ​ര​സ്ഥാ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കാ​തെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ക്ഷേ​മ​ത്തി​നും അ​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​കു​ന്ന​തി​നും ജീ​വി​തം സ​മ​ർ​പ്പി​ച്ച വ്യ​ക്തി​ത്വ​മാ​യി​രു​ന്നു മേ​ഴ്സി ര​വി​യെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് പ​റ​ഞ്ഞു. അ​ധി​കാ​ര​സ്ഥാ​ന​ങ്ങ​ൾ ഏ​റെ​ക്കാ​ലം മു​മ്പേ പ്രാ​പ്യ​മാ​യി​രു​ന്നി​ട്ടും അ​തി​ലൊ​ന്നും ആ​കൃ​ഷ്ട​യാ​കാ​തെ കെ​എ​സ്‌​യു, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ കൈ​പി​ടി​ച്ചു​യ​ർ​ത്തി കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​ന​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് അ​വ​ർ ശ്ര​മി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മേ​ഴ്സി ര​വി​യു​ടെ പ​തി​നേ​ഴാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് മാ​ധ​വ​റാ​വു സി​ന്ധ്യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മാ​ർ​ട്ടി​ൻ ജോ​ർ​ജ്. ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ കെ. ​പ്ര​മോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ സി.​ടി. സ​ജി​ത്ത്, ടി.​കെ. അ​ജി​ത്ത്, കെ​പി​സി​സി അം​ഗം അ​മൃ​ത രാ​മ​കൃ​ഷ്ണ​ൻ, ജ​യ്സ​ൺ തോ​മ​സ്, കൂ​ക്കി​രി രാ​ജേ​ഷ്, കെ. ​ബാ​ല​കൃ​ഷ്ണ​ൻ, ഷാ​ജി ചാ​ലി​ലോ​ത്ത്, പി.​വി​നോ​ദ്, ഷൈ​ജ സ​ജീ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up